പ്രപഞ്ചത്തിന്റെ സൃഷ്ടിതാവിനെ ബ്രഹ്മാവ് എന്ന് പൊതുപേരിലാണ് അറിയപ്പെടുന്നത്. പുരാണ റിഗ് വേദത്തിൽ (1500 ബി സി) സൃഷ്ടിതാവിനെ പ്രജാപതി എന്ന് വിളിച്ചിരുന്നു, എന്നാൽ പുരാണങ്ങളിൽ സൃഷ്ടാവിനെ ബ്രഹ്മാവ് എന്ന് വിളിക്കുന്നു. ഇന്നത്തെ ഭാഷയിൽ, സൃഷ്ടിതാവായ കർത്താവായ ബ്രഹ്മാവ് തൃത്വ ദൈവത്തിൽ ഒരുവനാണ്, അതിൽ മറ്റുള്ളവർ വിഷ്ണു (കരുതുന്നവൻ), ശിവൻ (നശിപ്പിക്കുന്നവൻ) എന്നിവരാണ്. ഈശ്വരൻ ബ്രഹ്മാവിന് തുല്ല്യമാണ്, സൃഷ്ടിക്ക് കാരണമായ ഉയർന്ന ആത്മാവിനെ ഇത് കാണിക്കുന്നു.
ബ്രഹ്മാവിനെ മനസ്സിലാക്കുന്നതാണ് നമ്മുടെ മുഖ്യ ലക്ഷ്യം എങ്കിലും, പ്രാവർത്തീകമായി പിടികിട്ടാത്ത സംഭവമാണിത്. ഭക്തിയുടെയും പൂജയുടെയും വിഷയത്തിൽ, ബ്രഹ്മാവിനെക്കാട്ടിൽ പ്രാധാന്യം ശിവനും, വിഷ്ണുവിനും അവരുടെ അവതാരങ്ങൾക്കുമാണ് ലഭിക്കുന്നത്. ശിവന്റെയും വിഷ്ണുവിന്റെയും അവതാരങ്ങളുടെ പേരുകൾ പറയുവാൻ വളരെ വേഗത്തിൽ കഴിയും എന്നാൽ ബ്രഹ്മാവിന്റെ പറയുവാൻ ബുദ്ധിമുട്ടാറുണ്ട്.
എന്തുകൊണ്ട്?
പാപം, അന്ധകാരം, താൽകാലിക വിഷയങ്ങളോടുള്ള അടുപ്പം എന്നീ വിഷയങ്ങളുമായി കഷ്ടപ്പെടുന്ന നമ്മിൽ നിന്ന് വളരെ ദൂരെയാണ് ബ്രഹ്മാവ് അല്ലെങ്കിൽ ഈശ്വരൻ. ബ്രഹ്മാവാണ് എല്ലാറ്റിന്റെയും ഉറവിടം, നാം ഈ ഉറവിടത്തിലേക്ക് തിരിയണം, എന്നാലും ഈ ദൈവീക തത്വം മനസ്സില്ലാക്കാൻ കഴിയുന്നതിലും അപ്പുറമാണ്. ആയതിനാൽ നാം മനുഷ്യരെ പോലെയുള്ളവരും, നമ്മോട് അടുത്തുള്ളതും, നമ്മോട് പ്രതികരിക്കുന്നതുമായ ദൈവങ്ങളോട് ആരാധന കാണിക്കും. ബ്രഹ്മാവിന്റെ ഗുണങ്ങളെ കുറിച്ച് നമുക്ക് ചില നിഗമനങ്ങൾ ഉണ്ട്. പ്രാവർത്തീകമായി പറഞ്ഞാൽ അറിയപ്പെടാത്ത ദൈവമാണ് ബ്രഹ്മാവ്. ബ്രഹ്മാവിന്റെ ബിംബങ്ങൾ അധികം നാം കാണാറില്ല.
ആത്മാവിന്റെയും, ദൈവീകത്തിന്റെയും(ബ്രഹ്മാവ്) തമ്മിലുള്ള ബന്ധത്തെ പറ്റിയാണ് ചിന്തയുടെ ഒരു ഭാഗം. ഈ വിഷയത്തെ പറ്റി വിവിധ ചിന്തകൾ പല ഋഷിമാർ വിവരിച്ചിട്ടുണ്ട്. ഇങ്ങനെ നോക്കിയാൽ നമ്മുടെ ആത്മാവിനെ കുറിച്ചുള്ള പഠനത്തിന് (സൈക്കോളജി) ദൈവത്തെ അല്ലെങ്കിൽ ബ്രഹ്മാവിനെ കുറിച്ചുള്ള പഠനവുമായി (ദൈവ ശാസ്ത്രം) ബന്ധം ഉണ്ട്. ഈ വിഷയത്തെ കുറിച്ച് വിവിധ ചിന്തകൾ ഉണ്ട്. ശാസ്ത്രപരമായി നമുക്ക് ദൈവത്തെ വിവരിക്കുവാൻ കഴിയുകയില്ല, കാരണം ദൈവം വളരെ ദൂരസ്ഥനാണ്. ഏറ്റവും ബുദ്ധിപരമായ ശാസ്ത്രം പോലും ഇരുട്ടിൽ തപ്പുന്നത് പോലെയാണ്.
ദൂരത്തിരിക്കുന്ന സൃഷ്ടിതാവുമായി ബന്ധപ്പെടുവാൻ കഴിയാത്ത അവസ്ഥ വളരെ പുരാതന കാലത്ത് തന്നെ മനസ്സിലാക്കിയതാണ്. ലോകം സൃഷ്ടിക്കപ്പെട്ട കാരണം അല്ലെങ്കിൽ തത്വം മനസ്സിലാക്കുവാൻ പുരാതന ഗ്രീക്കുകാർ ലോഗോസ് എന്ന പദം ഉപയോഗിച്ചിരുന്നു. അവരുടെ എഴുത്തുകളിലും ലോഗോസിനെ പറ്റി സംസാരിച്ചിട്ടുണ്ട്. ലോജിക്ക് എന്ന ഇംഗ്ലീഷ് പദം ലോഗോസ് എന്ന പദത്തിൽ നിന്നാണ് വന്നിരിക്കുന്നത്. പഠനശാഖകളുടെ ലോജി എന്ന അവസാന ഭാഗവും ലോഗോസ് എന്ന പദത്തിൽ നിന്നാണ് വന്നിരിക്കുന്നത്(ഉദാഹരണം: തീയോളജി, സൈക്കോളജി, ബൈയോളജി…). ബ്രഹ്മാവിന് തുല്ല്യമാണ് ലോഗോസ്.
രാജ്യത്തിന്റെ പിതാവായ അബ്രഹാം മുതൽ പത്തു കല്പനകൾ ലഭിച്ച മോശെ വരെയുള്ള എബ്രായരോട് (യെഹൂദന്മാരോട്) സൃഷ്ടിതാവ് എങ്ങനെ പെരുമാറി എബ്രായ വേദങ്ങളിൽ വിവരിച്ചിരിക്കുന്നു. സൃഷ്ടിതാവ് തങ്ങളിൽ നിന്ന് മാറി പോയതിനാൽ അവർക്ക് വ്യക്തിപരമായി അടുപ്പം തോന്നിയ ദൈവങ്ങളെ ആരാധിച്ചു എന്ന് അവരുടെ ചരിത്രത്തിൽ രേഖപ്പെടുത്തിയിരിക്കുന്നു. മറ്റു ദൈവങ്ങളിൽ നിന്ന് വ്യത്യസ്തമായി സൃഷ്ടിതാവിനെ അത്യുന്നതനായ ദൈവം എന്ന് എബ്രായ വേദങ്ങളിൽ വിളിച്ചിരിക്കുന്നു. 700 ബി സിയിൽ യിസ്രയേല്യർ ഇന്ത്യയിൽ പ്രവാസത്തിൽ എത്തിയപ്പോഴാണ് പ്രജാപതി എന്നുള്ളത് ബ്രഹ്മാവായി മാറിയത് എന്ന് നാം ഊഹിക്കുന്നു. കാരണം അവരുടെ പിതാവായ അബ്രഹാം ഈ ദൈവത്തെ പറ്റി പറഞ്ഞിരുന്നു, കൂടാതെ ദൈവത്തിനും അവനുമായി ബന്ധമുണ്ടായിരുന്നു അതിനാൽ അവൻ അബ്രഹാമായി മാറി.
നമ്മുടെ പഞ്ചേന്ദ്രിയങ്ങൾ കൊണ്ട് ബ്രഹ്മാവിനെ കാണുവാനോ, ആത്മാവിനെ കുറിച്ച് ഗ്രഹിക്കുവാനോ കഴിയുകയില്ല. മനസ്സുകൊണ്ട് മാത്രമേ ഈ ബ്രഹ്മാവിനെ അറിയുവാൻ കഴിയുകയുള്ളു. അറിവ് ലഭിക്കുവാൻ ബ്രഹ്മാവ് തന്നെതാൻ വെളിപ്പെട്ടെങ്കിൽ മാത്രമേ കഴിയുകയുള്ളു.
സൃഷ്ടിതാവ് അല്ലെങ്കിൽ അത്യുന്നതനായ ദൈവം, ബ്രഹ്മാവ് അല്ലെങ്കിൽ ലോഗോസിന്റെ അവതാരമായിട്ടാണ് യേശുവിനെ (യേശു സത്സങ്ങ്) സുവിശേഷം വെളിപ്പെടുത്തിയിരിക്കുന്നത്. എല്ലാ സംസ്കാരങ്ങളിലും, എല്ലാ സമയത്തും ആളുകൾക്ക് ദൈവത്തെ കാണുവാൻ കഴിയുന്നില്ല എന്ന അനുഭവം മൂലം മാത്രമാണ് അവൻ ലോകത്തിലേക്ക് വന്നു. ഇങ്ങനെയാണ് യോഹന്നാൻ സുവിശേഷം യേശുവിനെ പരിചയപ്പെടുത്തുന്നത്. ഗ്രീക്ക് ഭാഷയിലെ ലോഗോസ് പരിഭാഷപ്പെടുത്തിയതാണ് ഇവിടെ നാം വായിക്കുന്ന വചനം. ഒരു രാജ്യത്തിന്റെ മാത്രമുള്ള ദൈവത്തെ കുറിച്ചല്ല പറയുന്നത് മറിച്ച് എല്ലാം ഉളവായതിന്റെ കാരണക്കാരൻ അല്ലെങ്കിൽ തത്വം ആരെന്ന് കാണിക്കുവാനാണ് വചനം /ലോഗോസ് ഉപയോഗിച്ചിരിക്കുന്നത്. വചനം എന്ന് പറഞ്ഞിരിക്കുന്നിടത്തെല്ലാം ബ്രഹ്മാവ് എന്ന് ഉപയോഗിച്ചാലും വചനത്തിന്റെ സന്ദേശം മാറി പോകയില്ല.
ആദിയിൽ ‘വചനം’ ഉണ്ടായിരുന്നു; ‘വചനം’ ദൈവത്തോടുകൂടെ ആയിരുന്നു; ‘വചനം’ ദൈവം ആയിരുന്നു. അവൻ ആദിയിൽ ദൈവത്തോടുകൂടെ ആയിരുന്നു. സകലവും അവൻ മുഖാന്തരം ഉളവായി; ഉളവായത് ഒന്നും അവനെ കൂടാതെ ഉളവായതല്ല. അവനിൽ ജീവൻ ഉണ്ടായിരുന്നു; ജീവൻ മനുഷ്യരുടെ വെളിച്ചമായിരുന്നു. വെളിച്ചം ഇരുളിൽ പ്രകാശിക്കുന്നു; ഇരുളോ അതിനെ പിടിച്ചടക്കിയില്ല. ദൈവം അയച്ചിട്ട് ഒരു മനുഷ്യൻ വന്നു; അവനു യോഹന്നാൻ എന്നു പേർ. അവൻ സാക്ഷ്യത്തിനായി, താൻ മുഖാന്തരം എല്ലാവരും വിശ്വസിക്കേണ്ടതിന് വെളിച്ചത്തെക്കുറിച്ചു സാക്ഷ്യം പറവാൻ തന്നെ വന്നു. അവൻ വെളിച്ചം ആയിരുന്നില്ല; വെളിച്ചത്തിനു സാക്ഷ്യം പറയേണ്ടുന്നവനത്രേ. ഏതു മനുഷ്യനെയും പ്രകാശിപ്പിക്കുന്ന സത്യവെളിച്ചം ലോകത്തിലേക്കു വന്നുകൊണ്ടിരുന്നു. അവൻ ലോകത്തിൽ ഉണ്ടായിരുന്നു; ലോകം അവൻ മുഖാന്തരം ഉളവായി; ലോകമോ അവനെ അറിഞ്ഞില്ല. അവൻ സ്വന്തത്തിലേക്കു വന്നു; സ്വന്തമായവരോ അവനെ കൈക്കൊണ്ടില്ല. അവനെ കൈക്കൊണ്ട് അവന്റെ നാമത്തിൽ വിശ്വസിക്കുന്ന ഏവർക്കും ദൈവമക്കൾ ആകുവാൻ അവൻ അധികാരം കൊടുത്തു. അവർ രക്തത്തിൽ നിന്നല്ല, ജഡത്തിന്റെ ഇഷ്ടത്താലല്ല, പുരുഷന്റെ ഇഷ്ടത്താലുമല്ല, ദൈവത്തിൽ നിന്നത്രേ ജനിച്ചത്. ‘വചനം’ ജഡമായിത്തീർന്നു, കൃപയും സത്യവും നിറഞ്ഞവനായി നമ്മുടെ ഇടയിൽ പാർത്തു. ഞങ്ങൾ അവന്റെ തേജസ്സ് പിതാവിൽനിന്ന് ഏകജാതനായവന്റെ തേജസ്സായി കണ്ടു. യോഹന്നാൻ അവനെക്കുറിച്ചു സാക്ഷീകരിച്ചു: എന്റെ പിന്നാലെ വരുന്നവൻ എനിക്കു മുമ്പനായി തീർന്നു; അവൻ എനിക്കു മുമ്പേ ഉണ്ടായിരുന്നു എന്നു ഞാൻ പറഞ്ഞവൻ ഇവൻ തന്നെ എന്നു വിളിച്ചുപറഞ്ഞു. അവന്റെ നിറവിൽനിന്നു നമുക്ക് എല്ലാവർക്കും കൃപമേൽ കൃപ ലഭിച്ചിരിക്കുന്നു. ന്യായപ്രമാണം മോശെ മുഖാന്തരം ലഭിച്ചു; കൃപയും സത്യവും യേശുക്രിസ്തു മുഖാന്തരം വന്നു. ദൈവത്തെ ആരും ഒരുനാളും കണ്ടിട്ടില്ല; പിതാവിന്റെ മടിയിൽ ഇരിക്കുന്ന ഏകജാതനായ പുത്രൻ അവനെ വെളിപ്പെടുത്തിയിരിക്കുന്നു.
യോഹന്നാൻ 1:1-18
യേശു ആരെന്നും, അവന്റെ ഉദ്ദേശം എന്തെന്നും, അതു നമുക്കെങ്ങനെ ബാധകം എന്നും അറിയേണ്ടതിന് യേശുവിന്റെ ഒരു മുഴു വിവരണം സുവിശേഷങ്ങൾ വിവരിക്കുന്നു. (യോഹന്നാനിലെ ഇവിടെ കൊടുത്തിരിക്കുന്നു) ദൈവത്തിന്റെ ലോഗോസായി യേശുവിനെ സുവിശേഷങ്ങളിൽ പരിചയപ്പെടുത്തിയിരിക്കുന്നത് ക്രിസ്ത്യാനികൾക്കായി മാത്രമല്ല ദൈവത്തെ/ബ്രഹ്മാവിനെ കൂടുതൽ അടുത്ത് മനസ്സിലാക്കുവാൻ ആഗ്രഹമുള്ളവർക്കും, തങ്ങളെ തന്നെ അറിയുവാൻ ആഗ്രഹിക്കുന്നവർക്കും വേണ്ടി കൂടിയാണ്. ദൈവശാസ്ത്രത്തിലും (തീയോളജി) സൈക്കോളജിയിലും ലോഗോസ് അടങ്ങിയിരിക്കുന്നു, ‘ആരും ദൈവത്തെ കണ്ടിട്ടില്ലാത്തതിനാൽ‘ യേശുവിലൂടെ അല്ലാതെ ആത്മാവിനെയും, ദൈവത്തെയും (ബ്രഹ്മാവ്) മനസ്സിലാക്കുവാൻ വേറെ ഏത് വഴിയാണുള്ളത്? അവൻ ജീവിച്ച്, നടന്ന്, പഠിപ്പിച്ചത് ചരിത്രത്തിൽ വ്യക്തമാണ്. ‘വചനം ജഡമായി തീർന്നത്‘ സുവിശേഷങ്ങളിൽ അവന്റെ ജനനം മുതൽ തുടങ്ങിയിരിക്കുന്നു.